തേയിലയിലും വിദേശ നിക്ഷേപം
ദില്ലി : തേയില വ്യവസായത്തില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
തോട്ടം മേഖലയിലും സര്‍ക്കാര്‍ അനുമതിയോടെ വിദേശ നിക്ഷേപം അനുവദിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജന്‍ വ്യക്തമാക്കി.
തോട്ടം മേഖലയില്‍ പണം നിക്ഷേപിക്കുന്ന വിദേശകമ്പനികള്‍ തങ്ങളുടെ 26 ശതമാനം ഓഹരി അഞ്ചു കൊല്ലത്തിനിടയില്‍ ഇന്ത്യയിലെ കമ്പനിയ്ക്ക് കൈമാറണമെന്ന് വ്യവസ്ഥയുണ്ട്. ഭൂമിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയും വാങ്ങണം.
തേയില ഉല്‍പാദനത്തിലും തോട്ടം മേഖലയിലും നൂതന സാങ്കേതിക വിദ്യ കൊണ്ടു വരാന്‍ വിദേശ നിക്ഷേപം സഹായിക്കുമെന്ന് മഹാജന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അഞ്ചു ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് ഇന്ത്യയില്‍ തേയില കൃഷി ചെയ്യുന്നത്. ആഗോള ഉല്‍പാദനത്തിന്റെ 27.7 ശതമാനം ഇന്ത്യയിലാണ്. 80 വിദേശരാജ്യങ്ങളിലേയ്ക്ക് ഇന്ത്യ തേയില കയറ്റി അയയ്ക്കുന്നുണ്ട്.












Click it and Unblock the Notifications