തെഹല്‍ക്ക ഓഫീസില്‍ സിബിഐ റെയ്ഡ്
ദില്ലി: തെഹല്‍ക്ക ഓഫീസില്‍ ജൂണ്‍ 26 ബുധനാഴ്ച സിബിഐ റെയ്ഡ് നടത്തി. തെഹല്‍ക്ക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ ഓഫീസില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു റെയ്ഡ്.
തെഹല്‍ക്ക പുറത്തുകൊണ്ടുവന്ന പ്രതിരോധവകുപ്പിലെ അഴിമതികള്‍ സംബന്ധിച്ച് പരിശോധിക്കുന്ന വെങ്കടസ്വാമികമ്മീഷന്‍ മുമ്പാകെ സമതാ പാര്‍ട്ടി നേതാവ് ജയാ ജെയ്റ്റ്ലിയോടൊപ്പം തരുണ്‍ തേജ്പാലും ബുധനാഴ്ച ഹാജരാകാനിരിക്കുകയായിരുന്നു.
തെഹല്‍ ഓഫീസില്‍ റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ സംഘത്തില്‍ പത്തിനും പതിനഞ്ചിനും ഇടയ്ക്ക് പേര്‍ ഉള്‍പ്പെട്ടിരുന്നതായി തരുണ്‍ തേജ്പാല്‍ പറഞ്ഞു. തരുണ്‍ തേജ്പാല്‍ ഓഫീസിലെത്തും മുമ്പായിരുന്നു റെയ്ഡ്. അതിനാല്‍ റെയ്ഡിന്റെ സ്വഭാവം വ്യക്തമല്ലെന്നും എന്ത് പ്രത്യേക കാരണത്താലാണ് റെയ്ഡെന്ന് തനിക്കറിയില്ലെന്നും തേജ്പാല്‍ പറഞ്ഞു.
തെഹല്‍ക്ക റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെട്ട രണ്ട് കേസുകളില്‍ സിബിഐ അന്വേഷണം നടന്നുവരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ കടത്തിയെന്നതാണ് ഒരു കേസ്. ഷഹരാന്‍പൂര്‍ മലനിരകളില്‍ വന്യമൃഗങ്ങളെ അനധികൃതമായി വേട്ടയാടി എന്നതാണ് രണ്ടാമത്തെ കേസ്.












Click it and Unblock the Notifications