കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ പീഢിപ്പിക്കുന്നു: തേജ്പാല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഉന്നത കേന്ദ്രങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നതില്‍പ്പിന്നെ കേന്ദ്രസര്‍ക്കാര്‍ തന്നെ നിരന്തരമായി പീഢിപ്പിക്കുകയാണെന്ന് തെഹല്‍ക്ക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍. ജൂണ്‍26 ബുധനാഴ്ച തെഹല്‍ക്ക ഓഫീസില്‍ നടന്ന സിബിഐ റെയ്ഡിനെക്കുറിച്ച് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് അവര്‍ എന്റെ ഓഫീസ് റെയ്ഡ് ചെയ്തതെന്ന് മനസ്സിലാവുന്നില്ല. ജയ ജെയ്റ്റ്ലിയോടൊപ്പം വെങ്കടസ്വാമി കമ്മീഷന്റെ മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പുള്ള സമയമാണ് റെയ്ഡിന് തിരഞ്ഞെടുത്തതെന്ന് പ്രത്യേകം ഓര്‍മ്മിക്കണമെന്നും തേജ്പാല്‍ പറഞ്ഞു.

അനധികൃതമായ വന്യമൃഗവേട്ടയ്ക്കെതിരെ അന്വേഷിക്കാന്‍ പോയതാണ് തെഹല്‍ക്കാ റിപ്പോര്‍ട്ടര്‍മാര്‍. ഇപ്പോള്‍ വന്യമൃഗവേട്ടയ്ക്ക് റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണെന്നും തേജ്പാല്‍ സൂചിപ്പിച്ചു.

എന്നാല്‍ തേജ്പാലിന്റെ ആരോപണങ്ങളെ സിബിഐ നിഷേധിച്ചു. തെഹല്‍ക്കയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് സിബിഐ അറിയിച്ചു. വെങ്കടസ്വാമി കമ്മീഷന്റെ മുന്നില്‍ ഹാജരാകുന്നതില്‍ നിന്നും തേജ്പാലിനെ സിബിഐ തടഞ്ഞിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X