കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബറോടെ എല്ലാ ഗ്രാമങ്ങളിലും ടെലിഫോണ്‍

  • By Staff
Google Oneindia Malayalam News

കൊല്‍ക്കൊത്ത: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ടെലിഫോണ്‍ സംവിധാനം നിലവില്‍ വരുമെന്ന് വിവരസാങ്കേതിക- വാര്‍ത്താവിനിമയ മന്ത്രി തപന്‍ സിക്ദര്‍. ഇന്ത്യയിലെ 6.07 ലക്ഷം ഗ്രാമങ്ങളിലും ടെലിഫോണ്‍ സംവിധാനം എത്തും. ജൂണ്‍ 26 ബുധനാഴ്ച ബംഗാളില്‍ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 4.85 ലക്ഷം ഗ്രാമങ്ങളില്‍ ടെലിഫോണ്‍ എത്തിക്കാന്‍ കഴിഞ്ഞു. 98,000 ഗ്രാമങ്ങളില്‍ ടെലിഫോണ്‍ എത്തിക്കുമെന്ന് കരുതിയിരുന്ന സ്വകാര്യകമ്പനികള്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമായിരുന്നു. വെറും 1300 ഗ്രാമങ്ങളില്‍ മാത്രമേ അവര്‍ക്ക് അതിന് കഴിഞ്ഞുള്ളൂ. - മന്ത്രി വ്യക്തമാക്കി.

സ്വകാര്യകമ്പനികള്‍ പരാജയപ്പെട്ടിടത്ത് ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ആ ദൗത്യം പൂര്‍ത്തീകരിക്കും. രാജ്യാന്തര കോളുകള്‍ക്കുള്ള ചെലവ് ഇനിയും കുറയുമെന്നും മന്ത്രി പറഞ്ഞു. ഈയിടെ വിഎസ്എന്‍എല്‍ രാജ്യാന്തരകോളുകള്‍ക്കുള്ള ചെലവില്‍ 62 ശതമാനത്തോളം കുറവ് വരുത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യ കമ്പനിയായ ഭാരതി ടെലികോം ചാര്‍ജ്ജില്‍ 50 ശതമാനത്തോളം കുറവു വരുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X