Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മ്മാതാവിനെ വിലക്കാനുളള നീക്കം പാളി

തലശേരി : നിര്‍മ്മാതാവും വിതരണക്കാരനുമായ ലിബര്‍ട്ടി ബഷീറിന് വിലക്കേര്‍പ്പെടുത്താനുളള ഫിലിം ചേമ്പര്‍ അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശം വിതരണക്കാരുടെ സംഘടന തളളിക്കളഞ്ഞു.

നടന്‍ ദിലീപിന് അനുകൂലമായ നിലപാട് എടുത്തതിന്റെ പേരിലാണ് ലിബര്‍ട്ടി ബഷീറിന് വിലക്കേര്‍പ്പെടുത്താന്‍ അച്ചടക്ക സമിതി തീരുമാനിച്ചത്. തലശേരിയിലുളള ബഷീറിന്റെ തീയേറ്ററുകള്‍ക്ക് ചിത്രങ്ങള്‍ നല്‍കരുത്, ബഷീര്‍ നിര്‍മ്മിയ്ക്കുന്ന ചിത്രങ്ങള്‍ വിതരണത്തിനെടുക്കരുത് തുടങ്ങിയവയായിരുന്നു അച്ചടക്ക സമിതിയുടെ തീരുമാനങ്ങള്‍.

എറണാകുളത്ത് ചേര്‍ന്ന ആള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ യോഗമാണ് അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശം തളളിക്കളയാന്‍ തീരുമാനിച്ചത്. ബഷീറിനെതിരെയുളള ഉപരോധം നടപ്പാക്കേണ്ടെന്ന് വിതരണക്കാര്‍ തീരുമാനിച്ചതോടെ അച്ചടക്കസമിതിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

തൃശൂരിലെ അമൃത ഫിലിംസ് മാധവന്‍, ഷോഗണ്‍സ് ഫിലിംസ് രാജു എന്നിവരുടെ നേതൃത്വത്തിലാണ് അച്ചടക്ക സമിതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വിതരണക്കാര്‍ ആഞ്ഞടിച്ചത്. ഫിലിം ചേമ്പര്‍ എന്ന സംഘടന ഉപയോഗിച്ച് വ്യക്തി വിരോധം തീര്‍ക്കാനാണ് ചിലര്‍ ശ്രമിയ്ക്കുന്നത് എന്ന ആരോപണവും ശക്തമാകുന്നു.

സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ ശ്രമിയ്ക്കുന്നു എന്നു വീമ്പിളക്കുന്നവര്‍ തന്നെയാണ് ചിത്രങ്ങള്‍ക്കും തീയേറ്ററുകള്‍ക്കും നിരോധനവും ഉപരോധവുമായി രംഗത്തെത്തുന്നത്. ദിലീപിനെപ്പോലൊരു ജനപ്രിയ നടനെ വിലക്കുന്നത് സിനിമാ വ്യവസായത്തിന് ദോഷം ചെയ്യുമെന്ന് പരസ്യമായി പ്രസ്താവിച്ചതിന്റെ ശിക്ഷയെന്ന നിലയിലാണ് അച്ചടക്ക സമിതി ലിബര്‍ട്ടി ബഷീറിനെതിരെ തിരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+