കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളപ്പില്‍ശാല : പ്രത്യേക നഗരസഭായോഗം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറിയുമായി ഉണ്ടാക്കിയ ബി. ഒ. ടി. കരാര്‍ റദ്ദാക്കണമെന്ന പ്രതിപക്ഷആവശ്യം ചര്‍ച്ച ചെയ്യാന്‍ നഗരസഭ പ്രത്യേക യോഗം ചേരുന്നു.

നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞയാഴ്ച ഫാക്ടറി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഫാക്ടറിയും നഗരസഭയുമായി ഏറ്റുമുട്ടലുണ്ടായത്. നഗരത്തില്‍ നിന്നും മാലിന്യം ശേഖരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഫാക്ടറി ഉടമസ്ഥരായ പോബ്സ് ഗ്രൂപ്പ് നഗരസഭയ്ക്ക് നോട്ടീസ് നല്‍കി. ഫാക്ടറി നിര്‍മ്മിക്കുന്ന ജൈവ വളത്തിന് വിപണി കണ്ടെത്താന്‍ സഹായം വേണമെന്നാവശ്യപ്പെട്ടാണ് ചവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്.

ഫാക്ടറി ഉടമകളും നഗരസഭയും തമ്മിലുളള ഉടമ്പടിയുടെ ലംഘനമാണ് ഈ നോട്ടീസെന്ന് യുഡിഎഫ് നേതൃത്വത്തിലുളള പ്രതിപക്ഷം ആരോപിച്ചു. പ്രശ്നത്തിന്റെ നിയമവശങ്ങള്‍ നഗരസഭയുടെ പ്രത്യേക യോഗം പരിഗണിക്കും. ബി. ഒ. ടി. വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്ന പ്രതിപക്ഷാവശ്യവും യോഗം പരിഗണിക്കും.

വിളപ്പില്‍ശാലയിലേയ്ക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ആനുകൂല്യം നല്‍കാന്‍ നഗരസഭ തീരുമാനിച്ചു. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ട്രക്കുകളിലും മറ്റു നഗരസഭാ വാഹനങ്ങളിലും സഞ്ചരിക്കുന്നവര്‍ക്ക് ഈ ആനുകുല്യം ലഭിക്കും. അപകടങ്ങളോ മറ്റോ സംഭവിച്ചാല്‍ നഷ്ടപരിഹാരവും ലഭിക്കും.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് വാഹനങ്ങളില്‍ വരുന്നവരില്‍ നിന്നും അന്യായമായ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതായി പെരുന്താന്നി കൗണ്‍സിലര്‍ വിജയന്‍ ആരോപിച്ചു. നഗരസഭയുടെ പരിധിയ്ക്കകത്ത് ലക്ഷക്കണക്കിന് രൂപ ഈയിനത്തില്‍ സംഭരിക്കുന്ന കരാറുകാരില്‍ നഗരസഭയ്ക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റവന്യൂ ഓഫീസറുടെ മറുപടി ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് മേയര്‍ പ്രൊഫ. ചന്ദ്ര മറുപടി നല്‍കി. രണ്ടാം ഗ്രേഡ് റവന്യൂ ഓഫീസര്‍മാരെ നികുതി പിരിവ് ജോലികള്‍ക്കായി സ്ഥിരപ്പെടുത്തണമെന്നും നികുതി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കമ്പ്യൂട്ടര്‍വല്ക്കൃത സംവിധാനം വേണമെന്നും പ്രമേയത്തിലൂടെ സര്‍ക്കാരിനോട് നഗരസഭ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X