Get Updates
Get notified of breaking news, exclusive insights, and must-see stories!

കെല്‍ട്രോണ്‍ ആയുധങ്ങള്‍ നിര്‍മ്മിയ്ക്കുന്നു

തിരുവനന്തപുരം : നാവിക സേനയ്ക്കു വേണ്ടി മൈനുകള്‍ നിര്‍മ്മിയ്ക്കാനുളള കരാര്‍ കെല്‍ട്രോണിന്. 20 കോടിയാണ് കരാര്‍ തുക. കടലില്‍ വിന്യസിക്കുന്ന ആയുധങ്ങളാണ് കെല്‍ട്രോണ്‍ നിര്‍മമിയ്ക്കുന്നത്.

കെല്‍ട്രോണ്‍ നിര്‍മ്മിച്ച മാതൃകകള്‍ നാവിക സേനയുടെ എല്ലാ പരീക്ഷണങ്ങളും അതിജീവിച്ചതിനെ തുടര്‍ന്നാണ് കരാര്‍ ലഭിച്ചതെന്ന് കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ അജയകുമാര്‍ ഐഎഎസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 150 മൈനുകള്‍ നിര്‍മ്മിക്കാനുളള കരാറാണ് കെല്‍ട്രോണിന് ലഭിച്ചത്.

അപകടത്തില്‍ പെടുന്ന പൈലറ്റുമാരെ കണ്ടെത്താനായി കെല്‍ട്രോണ്‍ വികസിപ്പിച്ചെടുത്ത പേഴ്സണല്‍ റെസ്ക്യൂ ബീക്കോണ്‍ എന്ന ഉപകരണത്തിനും നാവിക സേനയില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചതായി അജയകുമാര്‍ വെളിപ്പെടുത്തി. പൈലറ്റിന്റെ ശരീരത്തോടു ഘടിപ്പിച്ചിരിക്കുന്ന ഈ ഉപകരണം പുറപ്പെടുവിക്കുന്ന സിലുകള്‍ പിന്തുടര്‍ന്ന് ആളെ കണ്ടെത്താനാകുമെന്നതാണ് ഇതിന്റെ സവിശേഷത.

2001- 02 വര്‍ഷത്തില്‍ കെല്‍ട്രോണ്‍ 7.63 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കിയതായി ചടങ്ങില്‍ പങ്കെടുത്ത വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. 1999ല്‍ സ്വയം പിരിഞ്ഞു പോകല്‍ പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് ആ വര്‍ഷം ഒന്നരക്കോടിയുടെ ലാഭം ഉണ്ടായി. ഈ വര്‍ഷം 107.96 കോടിയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മന്ത്രി വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+