അച്ഛന്റെ നില ഗുരുതരം: അനില്‍ അംബാനി
മുംബൈ: ധീരുബായി അംബാനിയുടെ നില ഗുരുതരമായി തുടരുകയാണെന്നും വൈദ്യോപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിപ്പോരുകയാണെന്നും മകന്‍ അനില്‍ അംബാനി. ജൂണ്‍ 27 വ്യാഴാഴ്ചയാണ് അനില്‍ അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂണ്‍ 24 നാണ് അംബാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതാദ്യമായാണ് അച്ഛന്റെ നില ഗുരുതരമാണെന്ന് അനില്‍ അംബാനി തുറന്നു പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറായി അച്ഛന്റെ ആരോഗ്യനിലയില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. അച്ഛന്റെ ആരോഗ്യനിലയെപ്പറ്റി ആഹ്ലാദകരമായ യാതൊന്നും എനിക്ക് പറയാനില്ല - അനില്‍ അംബാനി വാര്‍ത്താലേഖകരോട് പറഞ്ഞു.
ചികിത്സയ്ക്കായി വിദേശഡോക്ടര്‍മാരെയൊന്നും കൊണ്ടുവരുന്നില്ലെന്നും ഇപ്പോള്‍ ചികിത്സിച്ചുവരുന്ന ഡോ. ഫറൂഖ് ഉദ്വാഡിയയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അനില്‍ അംബാനി പറഞ്ഞു.












Click it and Unblock the Notifications