കൂടംകളം വൈദ്യുത നിലയം കൂടുതല്‍ സുരക്ഷിതം
തിരുനല്‍വേലി: കൂടംകുളം ആണവ വൈദ്യുത നിലയം ചൈനീസ് ആണവ നിലയങ്ങളേക്കാള്‍ സുരക്ഷിതമാണെന്ന് കൂടംകുളം വൈദ്യുത നിലയം പ്രൊജക്ട് ഡയറക്ടര്‍ എസ്. കെ. അഗര്‍വാള്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയാണ് തിരുനെല്‍വേലിയിലെ കൂടങ്കുളം ആണവനിലയം.
തിയാന്‍വാനിലെ ആണവ നിലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം താന്‍ നേരിട്ട് കണ്ടതായി എസ്. കെ. അഗര്‍വാള്‍ പറഞ്ഞു. അവരുടെ നിര്‍മാണ പ്രവര്‍ത്തനം വളരെ വേഗത്തിലാണ്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കൂടംകളം ആണവ വൈദ്യുത നിലയമാണ് മുന്നില്‍.
ഇന്ത്യയില്‍ ആണവ വൈദ്യത നിലയങ്ങള്‍ തുടങ്ങുന്നതിന് കനത്ത എതിര്‍പ്പആണ് കോര്‍പ്പറേഷന്‍ നേരിടുന്നത്. എന്നാല്‍ ചൈനയില്‍ ജനങ്ങളില്‍ നിന്ന് യാതൊരു എതിര്‍പ്പും ഈ പദ്ധതികള്‍ക്കില്ല.
ആണവ വൈദ്യുത രംഗത്ത് ചൈനയും ഇന്ത്യയും തമ്മില്‍ സമീപ ഭാവിയില്‍ സഹകരണം ഉണ്ടായേക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു.












Click it and Unblock the Notifications