കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിസഭ അഴിച്ചുപണി തിങ്കളാഴ്ച

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസഭ ജൂലായ് ഒന്ന് തിങ്കളാഴ്ച അഴിച്ചുപണിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി സൂചന നല്കി. പക്ഷെ പുതിയ മന്ത്രിമാര്‍ ആരൊക്കെ, സ്ഥാനം നഷ്ടപ്പെടുന്നവര്‍ ആരൊക്കെ എന്നതു സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ സൗകര്യമനുസരിച്ച് പുതിയ മന്ത്രിമാര്‍ സ്ഥാനമേല്ക്കുമെന്ന് പാര്‍ലമെന്റ് കാര്യമന്ത്രി പ്രമോദ് മഹാജന്‍ ജൂണ്‍ 27 വ്യാഴാഴ്ച വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളുമായി പ്രധാനമന്ത്രി വ്യാഴാഴ്ച രാവിലെ രണ്ടുമണിക്കൂര്‍ നേരം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പങ്കെടുത്തശേഷമാണ് പ്രമോദ് മഹാജന്‍ കേന്ദ്രമന്ത്രിസഭ വികസിപ്പിക്കുമെന്ന് പറഞ്ഞത്.

യശ്വന്ത് സിന്‍ഹയെ ധനമന്ത്രി സ്ഥാനത്തു നിന്ന് മാറ്റുമെന്ന് ശക്തമായ ഊഹാപോഹം നിലനില്ക്കുന്നു. പകരം ഇപ്പോഴത്തെ ഓഹരിവിറ്റഴിക്കല്‍ മന്ത്രി അരുണ്‍ ഷൂറിയെയോ അതല്ലെങ്കില്‍ ജസ്വന്ത് സിംഗിനെയോ ധനമന്ത്രിയാക്കാനും ആലോചനയുണ്ട്. ജസ്വന്ത് സിംഗിന് പകരം ഇപ്പോഴത്തെ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ വിദേശകാര്യവകുപ്പ് ഏല്പിച്ചേക്കുമെന്ന് കരുതുന്നു.

വിദേശകാര്യസഹമന്ത്രിയും ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമര്‍ അബ്ദുള്ള ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ളതിനാലാണ് മകന് പകരം അച്ഛനെ കേന്ദ്രമന്ത്രിസഭയില്‍ എടുക്കാന്‍ ആലോചിക്കുന്നത്. മാത്രമല്ല, തന്നെ ഉപരാഷ്ട്രപതിയാക്കാത്തിലുള്ള ഫാറൂഖ് അബ്ദുള്ളയുടെ രോഷം ശമിപ്പിക്കാനും ഇതുവഴി കഴിഞ്ഞേക്കുമെന്നും വാജ്പേയിയും കൂട്ടരും കണക്കുകൂട്ടുന്നു.

കേന്ദ്രമന്ത്രിസഭയില്‍ മാറ്റം വരുത്തുന്നതോടൊപ്പം ബിജെപിയുടെ തലപ്പത്തും അഴിച്ചുപണി നടന്നേക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ ബിജെപി കേന്ദ്ര പ്രസിഡന്റ് ജന കൃഷ്ണമൂര്‍ത്തിയെ മാറ്റി അദ്ദേഹത്തിന് പകരം മറ്റാരെയെങ്കിലും ആ സ്ഥാനത്ത് കൊണ്ടുവന്നേക്കും. പകരം ജനകൃഷ്ണമൂര്‍ത്തിയെ കേന്ദ്രമന്ത്രി സഭയില്‍ കാബിനറ്റ് പദവിയുള്ള മന്ത്രിയാക്കാനുള്ള നീക്കവും പരിഗണനയിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X