തടസ്സം നില്ക്കില ്ല: ജന കൃഷ്ണമൂര്‍ത്തി
ദില്ലി: കേന്ദ്രമന്ത്രിസഭ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന് തടസ്സം നില്ക്കില്ലെന്ന് ബിജെപി കേന്ദ്രപ്രസിഡന്റ് ജന കൃഷ്ണമൂര്‍ത്തി.
പ്രധാനമന്ത്രി പറഞ്ഞാല്‍ രണ്ടു നിമിഷത്തിനുള്ളില്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് ജന കൃഷ്ണമൂര്‍ത്തി ജൂണ്‍ 27 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ജന കൃഷ്ണമൂര്‍ത്തി മടികാണിക്കുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. കേന്ദ്രമന്ത്രിസഭയോടൊപ്പം ബിജെപി നേതൃസ്ഥാനത്തിലും മാറ്റങ്ങള്‍ വരുത്താനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന് ഇത് തടസ്സം സൃഷ്ടിക്കുമെന്നും കരുതിയിരുന്നു.
എന്നാല്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കൃഷ്ണമൂര്‍ത്തി വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ എളുപ്പമാകും. ഇപ്പോഴത്തെ ഗ്രാമവികസനമന്ത്രി വെങ്കയ്യാനായിഡുവിനെ ബിജെപി പ്രസിഡന്റായി അവരോധിക്കും. പകരം സ്ഥാനമൊഴിയുന്ന കൃഷ്ണമൂര്‍ത്തിയെ കേന്ദ്രമന്ത്രിയാക്കുമെന്നറിയുന്നു.












Click it and Unblock the Notifications