പെട്രോള്‍ പമ്പിനടുത്ത് മൊബൈല്‍ വിലക്കും
ദില്ലി: പെട്രോള്‍ ബങ്കിനടുത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ വിലക്കി. മൊബൈല്‍ ഫോണുകളില്‍ നിന്ന് തീപിടുത്തമുണ്ടായേക്കുമെന്ന കാരണത്താലാണിത്.
പെട്രോള്‍ ബങ്കിനടുത്തെത്തിയാല്‍ മൊബൈല്‍ ഫോണുകള്‍ ഓഫാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. അന്തരീക്ഷത്തിലെ പെട്രോളിന്റെ അംശത്തിലേക്ക് തീപടര്‍ത്താന്‍ മൊബൈല്‍ ഫോണുകളിലെ ബാറ്ററികളില്‍ നിന്നുള്ള റേഡിയേഷന് കഴിവുണ്ടെന്നതിനാലാണ് ഈ വിലക്ക്. ഇത് വലിയ തീപിടിത്തത്തിന് ഇടയാക്കിയേക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 27 വ്യാഴാഴ്ച പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്കുന്നു.
ഇക്കാര്യത്തില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വേണ്ട നിര്‍ദേശം നല്കാന്‍ മൊബൈല്‍ കമ്പനികളോടും സര്‍ക്കാര്‍ ഉപദേശിക്കുന്നു.












Click it and Unblock the Notifications