കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി പുറത്താക്കാന്‍ ശ്രമിച്ചു: തേജ്പാല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: തെഹല്‍ക്ക ശ്രമിച്ചത് ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാനാണെന്ന് തെഹല്‍ക്ക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍. ജൂണ്‍ 27 വ്യാഴാഴ്ച വെങ്കടസ്വാമി കമ്മീഷന് മുമ്പാകെ സംസാരിക്കുകയായിരുന്നു തേജ്പാല്‍.

തെഹല്‍ക്ക ഓപ്പറേഷന്‍ വെസ്റെന്‍ഡ് പദ്ധതിയിലൂടെ പുറത്തുകൊണ്ടുവന്ന പ്രതിരോധവകുപ്പിലെ അഴിമതിയുടെ സത്യാവസ്ഥ പരിശോധിക്കുന്ന വെങ്കടസ്വാമി കമ്മീഷന്റെ തെളിവെടുപ്പ് അന്തിമഘട്ടത്തിലാണ്.

സത്യസന്ധമായ പത്രപ്രവര്‍ത്തനമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയെയോ വ്യക്തിയെയോ ലക്ഷ്യമാക്കിയുള്ളതായിരുന്നില്ല. വെങ്കടസ്വാമി കമ്മീഷന് നല്കിയ തെഹല്‍ക്കാ വീഡിയോ ടേപ്പുകള്‍ പൂര്‍ണ്ണമായും സത്യസന്ധമാണ്. ആ വീഡിയോ ടേപ്പില്‍ ഒരു ചെറിയ മാറ്റം പോലും വരുത്തിയിട്ടില്ല. റെക്കോര്‍ഡിംഗ് പ്രക്രിയയുടെ ഭാഗമായി ചിലപ്പോള്‍ ടേപ്പില്‍ തടസ്സങ്ങള്‍ കണ്ടേക്കാം.- തരുണ്‍ തേജ്പാല്‍ കമ്മീഷനെ അറിയിച്ചു.

തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയോ ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താനോ വേണ്ടിയല്ല താന്‍ ശ്രമിച്ചത്. തെഹല്‍ക്ക അഴിമതി പുറത്തുകൊണ്ടുവരികയല്ല, ഐഎസ്ഐയെ സഹായിക്കുകയായിരുന്നു എന്ന കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി സര്‍ക്കാരില്‍ നിന്നും മോശപ്പെട്ട അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും സര്‍ക്കാരിനെ ഒരു കാരണവശാലും വിശ്വസിക്കില്ലെന്നും തേജ്പാല്‍ പറഞ്ഞു. ആദ്യമായാണ് തേജ്പാല്‍ വെങ്കടസ്വാമി കമ്മീഷന് മുമ്പാകെ ഹാജരാകുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X