Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാടിന് മൂന്ന് ടിഎംസി വെള്ളം നല്‍കണമെന്ന് പ്രധാനമന്ത്രി

ചെന്നൈ: തമിഴ്നാടിന് മൂന്ന് ടി എം സി കാവേരി വെള്ളം നല്‍കുന്നതിന് പ്രധാനമന്ത്രി എ. ബി. വാജ്പേയി കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശ നല്‍കി.

കാവേരീ നദീജലം സംബന്ധിച്ച് കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിന്റെ തീരുമാനം ജൂണ്‍ 27 വ്യാഴാഴ്ച അറിയിക്കുമെന്ന് മുഖ്യമന്ത്രി എസ്. എം. കൃഷ്ണ അറിയിച്ചു.

അതേ സമയം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇടഞ്ഞുതന്നെയാണ്. കാവേരി ജലം സംബന്ധിച്ച് കര്‍ണാടകവുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ജയലളിത പറഞ്ഞു. കാവേരി ജല ട്രിബ്യൂണലിന്റെ ഇടക്കാല വിധി നടപ്പാക്കാതിരിക്കാനാണ് കര്‍ണാടകം ശ്രമിക്കുന്നത്. ജലം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി എസ്. എം. കൃഷ്ണ തനിക്കയച്ച കത്തില്‍ വസ്തുതാപരമായ തെറ്റുകളുണ്ടെന്നും കത്തിന് ഉടന്‍ മറുപടി അയക്കുന്നുണ്ടെന്നും ജയലളിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+