തീവണ്ടി വാനിലിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂര്‍: തലശേരിക്കടുത്ത് പുന്നോലില്‍ ലെവല്‍ ക്രോസില്‍ വെച്ച് തീവണ്ടി വാനിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ഒരു കുട്ടിക്ക് പരിക്കേറ്റു.
ജൂണ്‍ 27 ചൊവാഴ്ച തലശേരി ശ്രീ നാരാണ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കുട്ടികളെ വിട്ട് തിരിച്ചുവരികയായിരുന്ന വാനിന്മേല്‍ കുര്‍ള-തിരുവനന്തപുരം എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. സതീശന്‍ (45) ആണ് മരിച്ചത്.
തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും സതീശന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്ക് പറ്റിയ മുഹമ്മദ് ഫെരിന്‍ എന്ന കുട്ടിയുടെ രണ്ട് കൈക്കും ചതവ് പറ്റിയിട്ടുണ്ട്.












Click it and Unblock the Notifications