ആന്റണി ക്രിസ്ത്യന്‍ ലോബിയുടെ തടവില്‍
കണ്ണൂര്‍: മുഖ്യമന്ത്രി എ.കെ. ആന്റണി മുസ്ലിം-ക്രിസ്ത്യന്‍ ലോബികളുടെ തടവിലാണെന്ന് ബിജെപി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പത്മനാഭ ആചാര്യ. ജൂണ്‍ 27വ്യാഴാഴ്ച കണ്ണൂരില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കയായിരുന്നു കേരളത്തിന്റെ പ്രത്യേക ചുമതല കൂടിയുള്ള പത്മനാഭാചാര്യ.
ആന്റണി സാത്വികനാണ്. എന്നാല്‍ ഭരണം മോശമാണ്. മതികെട്ടാന്‍ പ്രശ്നം, വിദ്യാഭ്യാസത്തിലെ വര്‍ീയവല്ക്കരണം എന്നീ പ്രശ്നങ്ങളില്‍ ആന്റണി ക്രിസ്ത്യന്‍-മുസ്ലിം ലോബികളുടെ തടങ്കലിലാണെന്ന് തെളിയിക്കുന്നു. - അദ്ദേഹം പറഞ്ഞു.
മതികെട്ടാന്‍ കൈയേറ്റം സംബന്ധിച്ച് ധവളപത്രം ഇറക്കണം. ബിജെപി സംസ്ഥാനനേതൃത്വത്തില്‍ മാറ്റം ഉണ്ടാകില്ല. ബിജെപിയില്‍ ഗ്രൂപ്പ് വഴക്കുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. പത്രങ്ങളില്‍ മാത്രമാണ് ഗ്രൂപ്പുള്ളതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications