മാനേജ്മെന്റ് ക്വാട്ടാ 15 ശതമാനം തന്നെ
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫണല്‍ കോളജുകളില്‍ മാനേജ്മെന്റ് ക്വാട്ടാ 15 ശതമാനമായി നിലനിര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 10 ശതമാനം എന്‍ ആര്‍ ഐ ക്വാട്ടയായിരിക്കും.
ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം പ്രവേശനം നല്‍കാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചു. അഡ്വക്കറ്റ് ജനറല്‍ രത്നസിംഗും യോഗത്തില്‍ പങ്കെടുത്തിരുന്നു.
സ്വാശ്രയ പ്രൊഫണല്‍ കോളജുകളില്‍ മാനേജ്മെന്റ് ക്വാട്ടാ 20 ശതമാനമാക്കാനായിരുന്നു യുഡിഎഫ് ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ. 20 ശതമാനം കമ്യൂണിറ്റി ക്വാട്ടായും 10 ശതമാനം എന്‍ ആര്‍ ഐ ക്വാട്ടയാക്കാനും നിര്‍ദേശമുണ്ടായിരുന്നു.
മാനേജ്മെന്റ് ക്വാട്ടാ 20 ശതമാനമാക്കുന്നതിലും കമ്യൂണിറ്റി ക്വാട്ടാ ഭൂരിപക്ഷ കോളജുകളിലും 20 ശതമാനമാക്കുന്നതിലും നിയമതടസമുള്ളതുകൊണ്ടാണ് മന്ത്രിസഭ ഇത്തരം തീരുമാനമെടുത്തത്.












Click it and Unblock the Notifications