കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറവുമാടുകള്‍ ദയയര്‍ഹിക്കുന്നെന്ന് കമ്മിഷന്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ : തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് അറവുമാടുകളെ കൊണ്ടുവരുന്നത് ദേശീയ മൃഗ സംരക്ഷണ കമ്മിഷന്‍ ചോദ്യം ചെയ്യുന്നു.

തികച്ചും ദയാഹീനമായാണ് മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് കമ്മിഷന്‍ പറയുന്നു. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഹൈവേകള്‍ വഴിയാണ് മൃഗങ്ങളെ കടത്തുന്നത്. ഈ വഴിയിലുളള അധികാരികളൊന്നും മൃഗങ്ങളോടു കാണിക്കുന്ന ക്രൂരതയോട് നിശബ്ദത പാലിക്കുന്നത് ദുരൂഹമാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

ഇതു സംബന്ധിച്ച് തമിഴ്നാട് മൃഗസംരക്ഷണ വകുപ്പിനോട് വിശദീകരണം ചോദിക്കാനും കമ്മിഷന്‍ തീരുമാനിച്ചു.

മൃഗങ്ങളോടുളള ക്രൂരത അവസാനിപ്പിക്കുന്നതിനുളള ഇച്ഛാശക്തിയും ദൃഢനിശ്ചയം മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കില്ലെന്ന് കമ്മിഷന്റെ ആക്ടിംഗ് ചെയര്‍മാന്‍ ഗുല്‍മന്‍ ലാല്‍ ലോധ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പൊതുജനത്തിന്റെ ശ്രദ്ധ പതിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ ലഭ്യമാകുന്ന മാട്ടിറച്ചിയുടെ ഉറവിടം പ്രധാനമായും തമിഴ്നാടാണ്. ഉല്‍പാദന ശേഷി നഷ്ടപ്പെട്ട കന്നുകാലികളെയാണ് മാംസത്തിനായി കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത്. എന്നാല്‍ ഈ മൃഗങ്ങളോട് ഏറ്റവും ക്രൂരമായും നിന്ദ്യമായുമാണ് പെരുമാറുന്നതെന്ന ആരോപണം വളരെക്കാലമായി ശക്തമാണ്.

ഈ പ്രശ്നമാണ് ദേശീയ മൃഗസംരക്ഷണ കമ്മിഷന്‍ ഇപ്പോള്‍ ഏറ്റെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X