Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന്: നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.

കെ. രാധാകൃഷ്ണന്‍ (സിപിഎം) നല്‍കിയ അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മയക്ക്മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട 54 കേസുകളിന്മേല്‍ അന്വേഷണം നടന്നുവരികയാണ്. ഇവയില്‍ 34 കേസുകള്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടവയാണ്. മറ്റുള്ളവ റെയില്‍വെ സ്റേഷനും ബസ്സ്റാന്റും ചുറ്റിപ്പറ്റി നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടവയും.

മലപ്പുറം ജില്ലയിലെ പട്ടാമ്പിയില്‍ ഏതാനും ദിവസം മുമ്പ് 32 കോടിയുടെ ബ്രൗണ്‍ ഷുഗര്‍ കടത്തിയ നാല് പേരെ അറസ്റ് ചെയ്തിരുന്നു. രാജസ്ഥാനില്‍ നിന്ന് മാര്‍ബിള്‍ കൊണ്ടുവന്ന ഒരു ലോറിയിലാണ് ബ്രൗണ്‍ ഷുഗര്‍ കടത്തിയത്. രാജസ്ഥാന്‍കാരായ നാല് പേരാണ് അറസ്റിലായത്.

മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+