സഭയില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങള്‍ക്ക് നിയമസഭയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പിന്‍വലിച്ചു. സ്പീക്കറുടെ ഉറപ്പിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിവരികയായിരുന്നു സമരം പിന്‍വലിച്ചു.
ചോദ്യോത്തരവേളയും മറ്റ് അനുവദനീയ നടപടി ക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ടായിരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ദൃശ്യമാധ്യമങ്ങളുടെ ക്യാമറാമാന്‍മാര്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാക്കും നിയമസഭയുടെ പ്രസ് റൂമില്‍ പ്രവേശിക്കുന്നതിന് പാസ് നല്‍കും. സഭ പിരിയുന്നതു വരെ പത്രഫോട്ടോഗ്രാഫര്‍മാക്കും ക്യാമറാമാന്‍മാര്‍ക്കും പ്രസ് റൂമിലിരിക്കാം.
നിയമസഭയില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് അനുവദിക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ രൂപീകരിച്ച സ്പീക്കര്‍മാരുടെ സമിതിയുടെ ശുപാര്‍ശ നടപ്പിലാക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications