കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യാ ടിവി ഓഫീസില്‍ റെയ്ഡ്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : കെ. വി. തോമസിന് ഹവാല ബന്ധമുണ്ടെന്ന വ്യാജരേഖ പ്രക്ഷേപണം ചെയ്തെന്നാരോപിച്ച് സൂര്യാ ടി. വി. ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്.

വഴുതയ്ക്കാടുളള സൂര്യയുടെ ഓഫീസില്‍ ജൂണ്‍ 27 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പിമാരായ രാമകൃഷ്ണക്കുറുപ്പ്, ഫിലിപ്പ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശശി എന്നിവര്‍ പരിശോധനയ്ക്കെത്തിയത്.

ചാനല്‍ ജനറല്‍ മാനേജര്‍ പ്രവീണ്‍, ചീഫ് ന്യൂസ് എഡിറ്റര്‍ സുകുമാരന്‍ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. സംഭവം അറിഞ്ഞ് പ്രതിപക്ഷ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി.

ചാനലിന്റെ പ്രവര്‍ത്തനം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയതായി സൂര്യാ ടി. വി. ആരോപിച്ചു. വിലപ്പെട്ട രേഖകളും കസെറ്റുകളും ക്രൈംബ്രാഞ്ച് സംഘം കടത്തിക്കൊണ്ടു പോയതായും അവര്‍ ആരോപിച്ചു.

എം. എല്‍. എമാരായ കൊടിയേരി ബാലകൃഷ്ണന്‍, പി. സി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കളും ്. പത്രപ്രവര്‍ത്തകയൂണിയന്‍ നേതാക്കളും സ്ഥലത്തെത്തിയതോടെ ക്രൈംബ്രാഞ്ച് സംഘം മടങ്ങിപ്പോയി.

മന്ത്രിയ്ക്കെതിരായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ ടി. വി. ചാനല്‍ ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള ജേര്‍ണലിസ്റ് യൂണിയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X