തൃണമൂലും പിഎംകെയും മന്ത്രിസഭയിലെത്തും
ലക്നോ: തൃണമൂല്‍ കോണ്‍ഗ്രസിനെയും പട്ടാളി മക്കള്‍ കക്ഷിയെയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി അറിയിച്ചു.
ജൂണ്‍ 28 വെള്ളിയാഴ്ച ലക്നോവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി. ജൂലായ് ഒന്ന് തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുന്നത്.
ചില ബിജെപി മന്ത്രിമാരെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് അയക്കും. എന്‍ ഡി എയിലെ അംഗങ്ങളായ പാര്‍ട്ടികളുടെ പ്രതിനിധികളെ മാത്രമേ പുന:സംഘടനയില്‍ പരിഗണിക്കുകയുള്ളൂവെന്നും ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ സഖ്യകക്ഷിയായ ബി എസ് പി എന്‍ ഡി എയില്‍ അംഗമല്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി വാജ്പേയി പറഞ്ഞു.
പാകിസ്ഥാനുമായി യുദ്ധത്തിന് യാതൊരു സാധ്യതയുമില്ലെന്നും വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications