വിദേശ നിക്ഷേപത്തില്‍ കുഴപ്പമില്ലെന്ന് വാജ്പേയി
ലഖ്നൊ : അച്ചടിമാധ്യമങ്ങളില്‍ വിദേശ നിക്ഷേപം അനുവദിച്ചത് ഗുണദോഷങ്ങള്‍ പഠിച്ച ശേഷമെന്ന് പ്രധാനമന്ത്രി.
ഇതു സംബന്ധിച്ച് ഇപ്പോഴുയരുന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. അച്ചടി മാധ്യമങ്ങളില്‍ നിയന്ത്രണമില്ലാതെ വിദേശനിക്ഷേപം അനുവദിക്കില്ലെന്നും വാജ്പേയി വ്യക്തമാക്കി.
പത്രങ്ങളുടെ മാനേജ്മെന്റ് നിയന്ത്രണവും നയരൂപീകരണവും ഇന്ത്യാക്കാരുടെ കൈകളില്‍ തന്നെയാകും. അതുകൊണ്ടു തന്നെ വിദേശനിക്ഷേപത്തെ പേടിക്കേണ്ടതില്ലെന്ന് വാജ്പേയി പറഞ്ഞു.
ലഖ്നൊ രാജ്ഭവനില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications