കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം - എഗ്മൂര്‍ തീവണ്ടി വരുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ : എഗ്മൂര്‍ - തിരുവനന്തപുരം റൂട്ടില്‍ പുതിയ തീവണ്ടി വരുന്നു. ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് ഉണ്ടാകും.

ദക്ഷിണ റെയില്‍വെ പ്രഖ്യാപിച്ച 11 പുതിയ തീവണ്ടികളില്‍ ഒരെണ്ണം ഈ റൂട്ടിലാണ്. സര്‍വീസ് ആരംഭിക്കുന്ന ദിവസം പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണ റെയില്‍വെ അധികൃതര്‍ ചെന്നൈയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ വിവരം.

പുതിയ കന്യാകുമാരി നിസാമുദ്ദീന്‍ എക്സ്പ്രസ് അനുവദിച്ചതും കേരളത്തിലെ തീവണ്ടി യാത്രക്കാര്‍ക്ക് നേട്ടമാകും. ആഴ്ചയില്‍ ഒരു ദിവസമാണ് സര്‍വീസ്.

11 പുതിയ വണ്ടികളില്‍ മൂന്നെണ്ണം ജനശതാബ്ദി എക്സ്പ്രസുകളാണ്. ജൂലായ് ഒന്നു മുതല്‍ വിവിധ തീയതികളിലായി സര്‍വീസുകള്‍ ആരംഭിക്കും. എറണാകുളം - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും ജൂലായ് ഒന്ന് കഴിഞ്ഞ് ഓടിത്തുടങ്ങും.

ചെന്നൈ - തിരുവനന്തപുരം മെയില്‍ സൂപ്പര്‍ ഫാസ്റായി ഉയര്‍ത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 30 മുതല്‍ 55 മിനിട്ടു വരെ റണ്ണിംഗ് സമയം കുറയ്ക്കും.

സായിബാബ തീര്‍ത്ഥാടകരുടെ ആവശ്യം മാനിച്ച് ബാംഗളൂര്‍- നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്, ബാംഗളൂര്‍-മുംബൈ ഉദ്യാന്‍ എക്സ്പ്രസ്, ബാംഗളൂര്‍ -വിശാഖപട്ടണം പ്രശാന്തി എക്സ്പ്രസ്, യശ്വന്ത്പൂര്‍-ഗുണ്ടുര്‍ പാസഞ്ചര്‍ എന്നിവ പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയം വഴിയാവും ഇനി യാത്ര.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X