Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനം മയക്കുമരുന്നു ലോബിയുടെ കൈയില്‍

തിരുവനന്തപുരം : മയക്കുമരുന്ന് വിതരണവും കൈമാറ്റവും കേരളത്തില്‍ നിര്‍ബാധം നടക്കുന്നുണ്ടെന്ന് റവന്യൂ ഇന്റലിജന്‍സ്.

രാജ്യാന്തര മയക്കുമരുന്നു സംഘങ്ങള്‍ സംസ്ഥാനത്ത് സ്വതന്ത്രമായി വിഹരിക്കുകയാണെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചന. 32 കിലോ ഹെറോയിന്‍ കഴിഞ്ഞ ദിവസം പട്ടാമ്പിയില്‍ നിന്നും പിടിച്ചെടുത്തതോടെയാണ് മയക്കുമരുന്നു ലോബിയുടെ പ്രവര്‍ത്തനത്തിന്റെ ചുരുളഴിഞ്ഞത്.

മധ്യപ്രദേശ് സ്വദേശികളില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റിലെ അംഗങ്ങളാണ് ഇവര്‍ എന്ന് സംശയിക്കപ്പെടുന്നു.

കേരളത്തില്‍ സമീപകാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പിടിയിലായവരെക്കുറിച്ചും അവരുടെ രാഷ്ട്രാന്തരീയ ബന്ധത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

വിദേശ രാജ്യങ്ങളില്‍ ബന്ധമുളള മയക്കുമരുന്നു ശൃംഖലയുടെ ഇടത്താവളമാണ് സംസ്ഥാനം എന്ന സംശയമാണ് ബലപ്പെടുന്നത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തേയ്ക്ക് മയക്കുമരുന്ന് കടത്തുന്നത് കേരളത്തില്‍ എത്തിച്ച ശേഷമാണ്. കേരളത്തിലെ തീരപ്രദേശങ്ങള്‍, പ്രത്യേകിച്ച് മലബാര്‍ തീരം മയക്കുമരുന്ന് ലോബിയുടെ പിടിയിലാണെന്നതിന് വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുണ്ട്. മലബാര്‍ മേഖലയിലെ ചില വ്യവസായ സ്ഥാപനങ്ങള്‍ക്കും മയക്കുമരുന്നു ലോബിയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്.

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ തലേന്നാണ് 32 കോടിയുടെ ഹെറോയിന്‍ പിടിച്ചത്. മധ്യപ്രദേശില്‍ നിന്നും വന്ന ലോറിയിലാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മധ്യപ്രദേശില്‍ നിന്നും മൊബൈല്‍ ഫോണ്‍ വഴിയാണത്രേ ഈ ലോറിയെ നിയന്ത്രിച്ചത്.

കര്‍ണാടകത്തില്‍ നിന്നേ ഉദ്യോഗസ്ഥന്‍മാര്‍ ഈ ലോറിയെ പിന്തുടരുകയായിരുന്നു. മറ്റു ചില ലോറികളിലും മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിയ്ക്കാന്‍ റവന്യൂ ഇന്റലിജന്‍സ് നീക്കമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+