ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കും
തിരുവനന്തപുരം: വിദ്യാഭ്യാസനയ സംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിന് ഒരു ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി നിയമസഭയെ അറിയിച്ചു.
മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെച്ച സ്ഥാപനങ്ങളെ സ്വയംഭരണസ്ഥാപനങ്ങളാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
എല്ലാ സര്‍വകലാശാലകളെയും ഏകീകൃത സര്‍വകവാശാലാ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. 2003-04 വര്‍ഷം മുതല്‍ ബിരുദ കോഴ്സുകള്‍ക്ക് സെമസ്റര്‍ സമ്പ്രദായം നടപ്പിലാക്കാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും മറ്റ് യൂണിവേഴ്സിറ്റികളിലെ ബിരുദാന്തര ബിരുദ കോഴ്സുകള്‍ക്കും സാങ്കേതിക പഠന കോഴ്സുകള്‍ക്കും ഇപ്പോള്‍ തന്നെ സെമസ്റര്‍ സമ്പ്രദായം നിലവിലുണ്ട്.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കാനായി ഒരു സംവിധാനം കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. ഇതിനായി രാഷ്ട്രീയപാര്‍ട്ടികളുമായും വിദ്യാഭ്യാസ സംഘടനകളുമായും ചര്‍ച്ച നടത്തി അഭിപ്രായ സമന്വയത്തിന് ശ്രമിക്കും. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയമുക്തമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് 1996ല്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications