കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000 കോടി മുടക്കിയാല്‍ കേരളത്തില്‍ ഐഐടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം 1000 കോടി രൂപ മുടക്കുകയാണെങ്കില്‍ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (ഐ ഐ ടി) സ്ഥാപിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ. മുരളി -മനോഹര്‍ ജോഷി അറിയിച്ചു.

അതേ സമയം 1000 കോടി ചെലവാക്കി തിരുവനന്തപുരത്ത് ഐ ഐ ടി സ്ഥാപിക്കുന്നതിന് കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. തിരുവനന്തപുരത്ത് ഐ ഐ ടി സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ചൈന്നൈ ഐ ഐ ടി മുന്‍ ഡയറക്ടര്‍ ഡോ. പി. വി. ഇന്ദരേശനെ ചുമതലപ്പെടുത്തിയിരുന്നു. ഒരു ടെക്നോളജി പാര്‍ക്കിനോടൊപ്പം ഐ ഐ ടി തിരുവനന്തപുരത്ത് സ്ഥാപിക്കാമെന്നാണ് സുന്ദരേശന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അനുകൂലമായ റിപ്പോര്‍ട്ട് ലഭിച്ചതോടെ തിരുവനന്തപുരത്ത് ഐ ഐ ടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി വകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്തയാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X