ഓര്‍ത്തഡോക്സ് സഭ പ്രക്ഷോഭത്തിലേക്ക്
കൊച്ചി: സഭാതര്‍ക്ക കേസിലെ സുപ്രിം കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ് സഭ പ്രക്ഷോഭം ആരംഭിക്കും. കൊച്ചിയില്‍ നടന്ന ഓര്‍ത്തഡോക്സ് സഭ നേതൃസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കേരള സര്‍ക്കാര്‍ കോടതിവിധി നടപ്പിലാക്കിത്തരിക എന്നെഴുതിയ പോസ്ററുകള്‍ പള്ളികളിലും മറ്റും പ്രദര്‍ശിപ്പിക്കും. കര്‍മസമിതിയുടെ ഔദ്യോഗിക സംഘം കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും.
കോടതിവിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമ്മേളനങ്ങളും മൗനജാഥയും നടത്തും. സെക്രട്ടറിയേറ്റിന്മുന്നില്‍ ദിവസേന ഓരോ പള്ളി എന്ന നിലയില്‍ റിലേ സത്യാഗ്രഹം നടത്തും. ഇതുകൊണ്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ മെത്രോപ്പോലീത്തമാരും വൈദികരും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.












Click it and Unblock the Notifications