പൂയംകുട്ടി: അനുമതി കിട്ടാനിടയില്ല
തിരുവനന്തപുരം: പൂയംകുട്ടി പദ്ധതിയ്ക്ക് കേന്ദ്രത്തില്‍ നിന്ന് അനുമതി കിട്ടുന്നതിന് പരിശ്രമിച്ചതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയെ അറിയിച്ചു.
ചില പരിസ്ഥിതി സംഘടനകള്‍ പ്രശ്നം ഏറ്റെടുക്കുകയും കേന്ദ്രം തടസം ഉന്നയിക്കുകയും ചെയ്തതോടെ പൂയംകുട്ടി പദ്ധതിയ്ക്ക് അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടി. കെ. ബാലന്‍, വി. ചെന്താമരാക്ഷന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ തടസമുന്നയിക്കാനിടയില്ലാത്ത പുതിയ ചില പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications