കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് 20 കോടിയുടെ പബ്ലിക് സ്ക്കൂള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : തലസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുളള പബ്ലിക് സ്ക്കൂള്‍ തുടങ്ങാന്‍ ഒമാന്‍ മലയാളി 20 കോടി മുടക്കും.

ജോര്‍ജ് പി. തോമസ് എന്ന പ്രവാസി മലയാളിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഇതു സംബന്ധിച്ച കരാര്‍ വ്യാഴാഴ്ച ഒപ്പിട്ടു. വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പു വച്ചത്.

നവമ്പറില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിനു മുന്നോടിയായി കേരളത്തില്‍ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികളില്‍ ഒന്നാണിതെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമാണ് നിക്ഷേപകര്‍. സൗകര്യങ്ങളൊരുക്കുക എന്ന ചുമതല മാത്രമേ സര്‍ക്കാരിനുളളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

ടെക്നോപാര്‍ക്കിന് സമ്ീപത്താണ് സ്ക്കൂള്‍ സ്ഥാപിക്കുന്നത്. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ആഗോളാടിസ്ഥാനത്തിലുളള പാഠ്യപദ്ധതി പ്രകാരമാണ് പഠനം. വിദേശത്തു നിന്നുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും.

ലോകനിലവാരമുളള സൗകര്യങ്ങളാകും സ്ക്കൂളിലുണ്ടാവുന്നതെന്ന് ജോര്‍ജ് തോമസ് പറഞ്ഞു. കിന്റര്‍ഗാര്‍ട്ടണ്‍ മുതല്‍ പ്ലസ് ടു വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതവും ലോകനിലവാരത്തിനനുസരിച്ചായിരിക്കും. 20 ഏക്കര്‍ കാമ്പസിലാണ് സ്ക്കൂള്‍ സ്ഥാപിക്കുന്നത്.

ടെക്ടോപാര്‍ക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയ്ക്കു വേണ്ടി 175 മുറികളുളള എക്സിക്യൂട്ടീവ് ഹോസ്റല്‍ നിര്‍മ്മിച്ചു നല്‍കിയത് ജോര്‍ജ് തോമസാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X