കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമം : സിനിമാ സമയം മാറ്റുന്നു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : രാത്രികാലങ്ങളിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തീയേറ്ററുകളിലെ പ്രദര്‍ശന സമയം മാറ്റണമെന്ന് കണ്ണൂര്‍ എസ്. പി.

ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ജൂണ്‍ 29 വെളളിയാഴ്ച തീയേറ്റര്‍ ഉടമകളുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10, ഉച്ചയ്ക്ക് ഒരു മണി, വൈകുന്നേരം നാല്, രാത്രി 7. 30 എന്നിങ്ങനെ സമയം മാറ്റി നിശ്ചയിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.

പ്രധാനമായും സെക്കന്റ് ഷോയുടെ സമയമാണ് പ്രശ്നമാകുന്നത്. ഇപ്പോള്‍ ഒമ്പതിനും ഒമ്പതരയ്ക്കുമാണ് സെക്കന്റ് ഷോ തുടങ്ങുന്നത്. സെക്കന്റ് ഷോ കഴിഞ്ഞു മടങ്ങുന്നവര്‍ക്കു നേരെ ആക്രമണം നടക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്.

പയ്യന്നൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ തീയേറ്ററുകളില്‍ ഇപ്പോള്‍ തന്നെ പ്രദര്‍ശന സമയം മാറ്റിയിട്ടുണ്ട്. കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ പ്രദര്‍ശന സമയം മാറ്റിയെങ്കിലും പ്രേക്ഷകരുടെ അഭാവം കാരണം വീണ്ടും പഴയ സമയമാക്കി.

തീയേറ്റര്‍ ഉടമകളില്‍ സമ്മര്‍ദ്ദം ചെലുത്തി തങ്ങളുടെ നിര്‍ദ്ദേശം അംഗീകരിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X