സൂപ്പര്‍ലോട്ടോ : 5.2 കോടി കണ്ണൂരില്‍
കണ്ണൂര്‍ : അഞ്ചേകാല്‍ കോടി രൂപയുടെ പ്ലേവിന്‍ സൂപ്പര്‍ലോട്ടോ ഒന്നാം സമ്മാനം കണ്ണൂരില്‍.
കണ്ണൂര്‍ പ്രസ് ക്ലബിന് സമീപമുളള മിനി ലക്കി സെന്ററിലെ അക്ഷര ഓണ്‍ലൈന്‍ വിറ്റ ടിക്കറ്റിനാണ് ഇക്കുറി ഒന്നാം സമ്മാനം വീണത്. സമ്മാനജേതാവിനെ കണ്ടെത്തിയിട്ടില്ല. ജൂണ്‍ ആറിന് നടന്ന നറുക്കെടുപ്പില്‍ മൂന്നരക്കോടിയുടെ ഒന്നാംസ്ഥാനം തലശേരിയിലെ നാലു യുവാക്കള്‍ക്ക് കിട്ടിയിരുന്നു.
സൂപ്പര്‍ലോട്ടോ നറുക്കെടുപ്പില്‍ കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇപ്പോള്‍ കിട്ടിയത്. കണ്ണൂര്‍ സ്വദേശിയ്ക്കു തന്നെയാണ് സമ്മാനം കിട്ടിയതെന്നാണ് സൂചന.
ഭാഗ്യവാനെ കിട്ടിയാല്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പേര് വെളിപ്പെടുത്തുമെന്ന് സൂപ്പര്‍ ലോട്ടോ മലബാര്‍ മേഖലാ ഡിസ്ട്രിബ്യൂട്ടര്‍ പി. ജോര്‍ജ് കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications