പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: സൂര്യാ ടിവി ഓഫീസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതു സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജൂണ്‍ 28 വെള്ളിയാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.
336 കോടിയുടെ ഹവാല ഇടപാടില്‍ മന്ത്രി കെ. വി. തോമസിന് പങ്കുണ്ടെന്ന് കാണിക്കുന്നതിനായി വ്യാജരേഖ ചമച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയവെ മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
വ്യാജരേഖ കെട്ടിച്ചമച്ചതിന് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നിയമപരമായ നടപടിയുണ്ടാവും. ഇന്റലിജന്‍സ് വകുപ്പിന്റെയും പൊലീസ് വകുപ്പിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഈ സംഭവത്തെ കുറിച്ച് നടത്തുന്ന അന്വേഷണത്തില്‍ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും സഹകരിക്കണം.
കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് സൂര്യാ ടിവി ഓഫീസ് റെയ്ഡ് ചെയ്തത്. സൂര്യ അധികൃതരുടെ അനുവാദം കൂടാതെ ഒരു രേഖയും സൂര്യ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ല.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
ഇറക്കിപ്പോക്കിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ സ്വാതന്ത്യ്രത്തോടുള്ള കടന്നുകയറ്റമാണ് പൊലീസ് സൂര്യാ ടിവി ഓഫീസില്‍ റെയ്ഡ് നടത്തിയതിലൂടെ നടത്തിയതെന്ന് സി പി എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications