അദ്വാനി ഉപപ്രധാനമന്ത്രി
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയെ ഉപപ്രധാനമന്ത്രിയാക്കാന്‍ എന്‍ഡിഎ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ജൂണ്‍ 29 ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ജന കൃഷ്ണമൂര്‍ത്തിയ്ക്ക് പകരം ഇപ്പോഴത്തെ ഗ്രാമവികസനമന്ത്രി വെങ്കയ്യനായിഡുവിനെ ബിജെപി പ്രസിഡന്റാക്കും. ജന കൃഷ്ണമൂര്‍ത്തി നേരത്തെ ബിജെപി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കുമെന്ന് കരുതുന്നു.
കേന്ദ്ര മന്ത്രിസഭയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന മന്ത്രിമാരുടെ പേരുകള്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എന്തായാലും പുതിയ മന്ത്രിമാര്‍ ജൂലായ് ഒന്ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.












Click it and Unblock the Notifications