ജന കൃഷ്ണമൂര്‍ത്തി രാജിവെച്ചു
ദില്ലി: ബിജെപി പ്രസിഡന്റ് സ്ഥാനം ജന കൃഷ്ണമൂര്‍ത്തി രാജിവെച്ചു. ജൂണ്‍ 28 വെള്ളിയാഴ്ച രാത്രി ജനകൃഷ്ണമൂര്‍ത്തി പ്രധാനമന്ത്രി എ. ബി. വാജ്പേയിക്ക് രാജിക്കത്ത് നല്‍കി.
ജൂണ്‍ ഒന്ന് തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭാ പുന: സംഘടനയുടെ മുന്നോടിയായാണ് ജന കൃഷ്ണമൂര്‍ത്തി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ജന കൃഷ്ണമൂര്‍ത്തിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റൈ പേരാണ് പ്രധാനമായും ബി ജെ പി പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്. നായിഡുവിന് പുറമെ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജും പ്രമോദ് മഹാജനും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പെടുന്നു.












Click it and Unblock the Notifications