മുംബൈയില്‍ കനത്ത മഴ; 80 മരണം
മുംബൈ: തകര്‍ത്തുപെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മുംബൈയില്‍ 80 പേര്‍ മരിച്ചു. ജൂണ്‍ 26 ബുധനാഴ്ച മുതലാണ് മറാത്ത് വാഡയിലും വടക്കന്‍ മഹാരാഷ്ട്രയിലും കൊങ്കണ്‍ പ്രദേശത്തും മഴ നിര്‍ത്താതെ പെയ്തു തുടങ്ങിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ വീതം സഹായധനം പ്രഖ്യാപിച്ചുണ്ട്.
ഇക്കാലത്തുണ്ടാകാറുള്ള ശരാശരി മഴയേക്കാള്‍ മൂന്നിരട്ടി ശക്തിയിലാണ് മഴ പെയ്തതെന്നും കാലാവസ്ഥാവിദഗ്ധര്‍ പറയുന്നു. മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒട്ടേറെ വീടുകള്‍ ഒലിച്ചുപോയി. പൂനയില്‍ 22നും 25നും ഇടയില്‍ പേര്‍ ഇടിമിന്നലേറ്റാണ് മരിച്ചു.
താനെയില്‍ മാത്രം ജൂണ്‍28 വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം മരിച്ചവരുടെ എണ്ണം 52 ആയി. ഒട്ടേറെ പേര്‍ ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോയി. മുംബൈയിലെ റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റോഡില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. പാളത്തില്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. ഗുജറാത്ത്-മുംബൈ ദേശീയപാതയില്‍ ട്രാഫിക് ജാം മൂലം ഗതാഗതം പലയിടത്തും നിലച്ച നിലയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നു.












Click it and Unblock the Notifications