ഗൗരിയമ്മയ്ക്ക് 83ാം പിറന്നാള്‍
തിരുവനന്തപുരം: അരൂരിലെയും ചേര്‍ത്തലയിലെയും സാധാരണക്കാര്‍ക്കും പ്രമുഖര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എല്ലാം വെള്ളിയാഴ്ച സന്തോഷത്തിന്റെ ദിവസമായിരുന്നു. കാരണം രാഷ്ട്രീയത്തില്‍ അവരുടെ സ്വന്തം കുഞ്ഞമ്മയായ ഗൗരിയമ്മയ്ക്ക് 83ാം പിറന്നാള്‍. മിഥുനത്തിലെ തിരുവോണനാളില്‍.
പിറന്നാളോഘോഷത്തിന്റെ ഭാഗമായി കവടിയാറിലെ ഗൗരിയമ്മയുടെ മന്ത്രിമന്ദിരത്തില്‍ തിരക്കോട് തിരക്കായിരുന്നു. ഗൗരിയമ്മ നിയമസഭയില്‍ പോകാതെ, കസവ് സെറ്റുമുണ്ടും ഉടുത്ത് വീട്ടുകാരിയായി രാവിലെ മുതലേ മന്ത്രിമന്ദിരത്തില്‍ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. ഗൗരിയമ്മ ക്ഷേത്രത്തിലൊന്നും പോയില്ലെങ്കിലും എല്ലാ ക്ഷേത്രങ്ങളിലും നിന്ന് അവര്‍ക്ക് വഴിപാട് പ്രസാദമെത്തിയിരുന്നു.
രാവിലെ പിറന്നാള്‍ സദ്യയ്ക്കൊപ്പം, കരിമീന്‍ പൊള്ളിച്ചതും ചെമ്മീന്‍ വറുത്തതും മീന്‍കറിയുമൊക്കെയായി ഇന്നലെ കേമമായ സദ്യയൊരുക്കിയിരുന്നു. സദ്യയുണ്ണാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുള്‍പ്പെടെ ഒരു മുന്‍നിര രാഷ്ട്രീയപ്പടതന്നെ എത്തിയിരുന്നു. വ്യവസായപ്രമുഖന്‍ കെ.പി.പി. നമ്പ്യാര്‍ കൊണ്ടുവന്ന വലിയ കേക്ക് അവര്‍ മുറിച്ച് സദ്യയ്ക്ക് മുമ്പ് എല്ലാവര്‍ക്കും മധുരം നല്കി.












Click it and Unblock the Notifications