മെഡിക്കല്‍ കൗണ്‍സിലിംഗ് നിര്‍ത്തിവെക്കാന്‍ ഉത്തരവ്
കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിനുള്ള കൗണ്‍സിംലിംഗ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ജൂലായ് മൂന്നാം തീയതി തുടങ്ങാനിരുന്ന കൗണ്‍സിംലിംഗ് നിര്‍ത്തിവെക്കാനാണ് ജൂണ്‍ 28 വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവായത്. പ്രവേശനപരീക്ഷയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കോടതിയ്ക്ക് മുന്നിലെത്തിയ ഒരു കൂട്ടം ഹര്‍ജികളിന്മേലാണ് ജസ്റിസിന്റെ കെ. എ. അബ്ദുള്‍ ഗഫൂറിന്റെ വിധിയുണ്ടായത്.
ജൂണ്‍ 10-ാം തീയതി പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ വീണ്ടും പരിശോധിക്കും. അതിന് ശേഷമായിരിക്കും കോടതിയുടെ അന്തിമവിധി.
പ്രവേശനപരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ നിന്ന് 14 ചോദ്യങ്ങളും ബയോളജിയില്‍ നിന്ന് നാല് ചോദ്യങ്ങളും റദ്ദാക്കിയിരുന്നു. പ്രവേശന പരീക്ഷയെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച ആന്‍സര്‍ കീയില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യങ്ങള്‍ റദ്ദാക്കിയത്. ചോദ്യങ്ങള്‍ റദ്ദാക്കിയ തീരുമാനം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പരീക്ഷയെഴുതിയ ചില വിദ്യാര്‍ഥികളാണ് ഹര്‍ജികള്‍ നല്‍കിയത്.












Click it and Unblock the Notifications