നെടുമ്പാശേരിയിലെ ജ്വല്ലറി വിവാദത്തില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടങ്ങാനിരുന്ന ജ്വല്ലറിയെച്ചൊല്ലി വിവാദം. ജ്വല്ലറി തുടങ്ങാന്‍ അനുമതി നല്കിയതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ജ്വല്ലറിയുടമ കോടതിയെ സമീപിച്ചതിനത്തുടര്‍ന്നാണ് പ്രശ്നം വിവാദമായത്.
ടെണ്ടര്‍പോലും വിളിക്കാതെ വിമാനത്താവള അധികൃതര്‍ ഏതോ ഒരു ജ്വല്ലറിയുടമയ്ക്ക് ജ്വല്ലറി തുടങ്ങാന്‍ അനുമതി നല്കുകയായിരുന്നു. ഇതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ആഗോള ടെണ്ടര്‍ ക്ഷണിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
നേരത്തെ ജ്വല്ലറി തുടങ്ങാന്‍ വിമാനത്താവള അധികൃതര്‍ നല്കിയ കരാര്‍ കോടതി റദ്ദാക്കുകയും ചെയ്തു. ആലുക്കാസ് ജ്വല്ലറിയുടമ ജോയ് ആലുക്കയാണ് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications