കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലിക്കരയില്‍ 25,000 ഫോണുകള്‍

  • By Staff
Google Oneindia Malayalam News

ചെങ്ങന്നൂര്‍: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ വരുന്ന മാര്‍ച്ച് 31ന് മുമ്പ് 25,000 പുതിയ ടെലിഫോണ്‍ നല്കുമെന്ന് രമേശ് ചെന്നിത്തല എംപി. ആലപ്പുഴ ജില്ലയിലേതുള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഈ പുതിയ കണക്ഷനുകള്‍ നല്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുളക്കുഴിയില്‍ പുതുതായി തുടങ്ങിയ എക്സ്ചേഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്ന അദ്ദേഹം. 15,000 വയര്‍ലെസ് കണക്ഷനുകള്‍ നല്കും. മാവേലിക്കര- 1500, കായംകുളം-1500, ചെങ്ങന്നൂര്‍-2500, വള്ളിക്കുന്നം-1000, വെണ്‍മണി-2500, കറ്റാനം-1000, കാരയ്ക്കാട്-1000, മാന്നാര്‍-1500, നൂറനാട്-2500 എന്നിങ്ങനെയാണ് വയര്‍ലെസ് കണക്ഷനുകള്‍ നല്കുന്നത്.

പുലിയൂര്‍, ബുധനൂര്‍, പാണ്ടനാട് എന്നീ പ്രദേശങ്ങളില്‍ പണമടച്ച് കാത്തിരിക്കുന്ന അപേക്ഷകര്‍ക്ക് ഈ സാമ്പത്തികവര്‍ഷം തന്നെ കണക്ഷന്‍ നല്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കാരയ്ക്കാട് എക്സ്ചേഞ്ചിലെ സ്ഥിരമായ തകരാറ് ഉടനെ പരിഹരിക്കുമെന്നും രമേശ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X