എം. ദാസന്‍ അന്തരിച്ചു
കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ എം. ദാസന്‍ (49) അന്തരിച്ചു.
ജൂണ്‍ 29 ശനിയാഴ്ച വൈകുന്നേരം 5.15ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ക്യാന്‍സര്‍ രോഗ ബാധിതനായിരുന്ന ദാസന്റെ അന്ത്യം.
ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ദാസന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വടകര ചോറോട്ടെ വീട്ടില്‍ നിന്നും വ്യാഴാഴ്ചയാണ് ദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കോഴിക്കോട് ആര്‍ സി സിയില്‍ ചികിത്സയിലായിരുന്ന ദാസന്‍ ഇടക്കാലത്ത് സുഖം പ്രാപിച്ചിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റെ സെക്രട്ടറിയുമായ അഡ്വ. സതീദേവിയാണ് ഭാര്യ.
ഡി വൈ എഫ് ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു ദാസന്‍.












Click it and Unblock the Notifications