ഹിമാമുദീന്‍ ഗള്‍ഫില്‍ കീഴടങ്ങി
കൊച്ചി: ഗള്‍ഫിനെ മലയാളി വ്യവസായിയായ ഹിമാമുദീന്‍ പൊലീസിനു മുന്നില്‍ കിഴടങ്ങി.
കോടിക്കണക്കിന് രൂപയുടെ അവിഹിതഇടപാട് കേസില്‍ അബുദാബിയിലെ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ് ചെയ്തത്. അല്‍ ഹമീദ് ഗ്രൂപ്പ് കമ്പനിയിലെ ജനറല്‍ മാനേജരാണ് ഇദ്ദേഹം.
കള്ള ബില്ലുകള്‍ നല്‍കി അബുദാബി മുനിസിപ്പാലിറ്റിയില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് കേസ്. ഇല്ലാത്ത ഇടപാടുകള്‍ കാണിച്ച് 70 കോടി ദര്‍ഹം (1000 കോടിയോളം രുപ) തട്ടിയതായാണ് പൊലീസ് കേസ്.
ഹൈ പവര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. കൈരളി ടെലിവിഷന്‍ ചാനലിലും മലബാര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സസിലും ഇദ്ദേഹത്തിന് നിക്ഷേപമുണ്ട്.
ഷേയ്ക്ക് മുഹമ്മദ് ബിന്‍ ബൂട്ടി യുടെ ഉടമസ്ഥതയിലുള്ളതാണ് അല്‍ ഹമീദ് ഗ്രൂപ്പ്. ഇദ്ദേഹം തന്നെയാണ് മുനിസിപ്പാലിറ്റിയുടെ ചെയര്‍മാന്‍. ട്രക്കുകളും ബി എം ഡബ്ലിയു കാറുകളും മുനിസിപ്പാലിറ്റിയ്ക്ക് നല്‍കിയതായാണ് ബില്ല് നല്‍കി യതത്രെ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ തട്ടിപ്പ് നടക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഷേയ്ക്കിന്റെ കുടുംബ വഴക്കാണത്രെ ഇപ്പോള്‍ ഇത് വെളിയിലാവാന്‍ കാരണം. അല്‍ ഹമീദ് കമ്പനിയിലെ പല ഉദ്വോഗസ്ഥരെയും അറസ്റ് ചെയ്തെങ്കിലും ഹിമാമുദീനെ മാത്രം കിട്ടിയിരുന്നില്ല. തന്റെ കുടുംബത്തെ നാട്ടിലേയ്ക്ക് അയയ്ക്കാനായി ഇദ്ദേഹം ഒളിവിലായിരുന്നത്രെ. ചാവക്ക്ാ സ്വദേശിയായ ഹിമാമുദീന്റെ കുടുബാംഗങ്ങള്‍ നാട്ടില്‍ എത്തിയിട്ടുണ്ട്.
ഈ കേസില്‍ ഹിമാമുദീന് കൈയില്ലെന്നും കമ്പനിയുടെ ഉന്നത മാനേജ്മെന്റ് ആണ് ഇതിന് ഉത്തരവാദികളെന്നും ഇദ്ദേഹത്തിന്റെ വ്യവസായ പങ്കാളി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന വ്യവസായികളുടെ സമ്മേളനമായ സമവായത്തില്‍ ഇദ്ദേഹത്തിന് മികച്ച വ്യവസായിയ്ക്കുള്ള പുരസ്കാരം നല്‍കിയിരുന്നു.












Click it and Unblock the Notifications