Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യാ ടിവി രാഷ്ട്രപതിയ്ക്ക് പരാതി അയച്ചു

തിരുവനന്തപുരം: സൂര്യാ ടിവി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയ സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സൂര്യാ ടിവി ജനറല്‍ മാനേജര്‍ സി. പ്രവീണ്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന് പരാതി നല്‍കി.

336 കോടിയുടെ ഹവാല ഇടപാടില്‍ മന്ത്രി കെ. വി. തോമസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും കാസറ്റുകളും റെയ്ഡ് നടത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി പരാതിയില്‍ പറയുന്നു. പിടിച്ചെടുത്ത രേഖകളുടെ ലിസ്റ് തയ്യാറാക്കിയിരുന്നില്ല. സര്‍ച്ച് വാറന്റില്ലാതെയാണ് പൊലീസ് റെയ്ഡ് നടത്തിയത്.

മുന്‍കൂട്ടി വിവരമറിയിക്കാതെയെത്തിയ എട്ടംഗ പൊലീസ് സംഘം സ്റുഡിയോയിലും വാര്‍ത്താ വിഭാഗത്തിലും റിപ്പോര്‍ട്ടിംഗ് വിഭാഗത്തിലും കടന്ന് തിരച്ചില്‍ നടത്തി. ഭീഷണിയുടെ ഭാഷയിലാണ് അവര്‍ പെരുമാറിയത്. ജനറല്‍ മാനേജരെയും ന്യൂസ് എഡിറ്ററെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി. വെള്ളക്കടലാസുകളില്‍ അവരെ കൊണ്ട് ഒപ്പുവെപ്പിച്ചു.

നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പൊലീസിനെ കൊണ്ട് ഭീഷണിയുടെ മാര്‍ഗം തങ്ങള്‍ക്കു നേരെ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

മാധ്യമസ്വാതന്ത്യ്രം സംരക്ഷിക്കുന്നതിനും മാധ്യമ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് തടയുന്നതിനും രാഷ്ട്രപതി ഉടന്‍ ഇടപെടണമെന്ന് പരാതിയില്‍ അഭ്യര്‍ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+