മമതാ ബാനര്‍ജി മന്ത്രിയായേക്കില്ല
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്ക് മന്ത്രിസഭയില്‍ സ്ഥാനം കിട്ടിയേക്കില്ല.
നേരത്തെ കൈയാളിയിരുന്ന റെയില്‍വെ വകുപ്പ് തന്നെ വേണമെന്നാണ് മമത ആവശ്യപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ റെയില്‍വെ മന്ത്രിയായ സമതാ പാര്‍ട്ടി നേതാവ് നിതീഷ് കുമാറിനെ ആ വകുപ്പില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നതു കൊണ്ട് മമതയുടെ ആവശ്യം പ്രധാനമന്ത്രിക്ക് അംഗീകരിക്കാനാവില്ല.
ജന കൃഷ്ണമൂര്‍ത്തിയും ശത്രുഘ്നനന്‍ സിംഹയും സാഹിബ് സിംഗ് വര്‍മയും മന്ത്രിസഭയില്‍ പുതുതായെത്തുന്നവരില്‍ ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നീതിന്യായ വകുപ്പായിരിക്കും ജന കൃഷ്ണമൂര്‍ത്തിക്ക് ലഭിക്കുക.
ധനകാര്യ സഹമന്ത്രിയായ ശിവസേനയുടെ ബാലാസാഹിബ് വികെ പാട്ടിലിന് കാബിനറ്റ് പദവി നല്‍കുമെന്നാണ് അറിയുന്നത്. ആരോഗ്യമന്ത്രി സി. പി. താക്കൂറുമായി ഇടഞ്ഞ മൃഗസംരക്ഷണ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയേക്കും.
ബി ജെ പി സഹമന്ത്രിമാരായ സഞ്ജയ് പാസ്വാന്‍, നികില്‍ ചൗധരി, വിനോദ് ഖന്ന, ബി. ബസന്‍ഗൗഡ പട്ടേല്‍ എന്നിവര്‍ മന്ത്രിസഭയിലെത്താനിടയുണ്ട്.
ഈയിടെ ബിജെപിയില്‍ ചേര്‍ന്ന തമിഴ്നാട്ടിലെ എസ്. തിരുനാവുക്കരശുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും.












Click it and Unblock the Notifications