Get Updates
Get notified of breaking news, exclusive insights, and must-see stories!

പോകുന്ന പോക്കില്‍ ഒരു സത്യപ്രതിജ്ഞ

ദില്ലി : രാഷ്ട്രപതി പദത്തില്‍ നിന്നും വിരമിക്കാന്‍ ഒരു മാസം മാത്രം അവശേഷിയ്ക്കെ വീണ്ടും ഒരു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കല്‍.

വിരമിക്കാന്‍ ഒരുമാസം അവശേഷിയ്ക്കെ സത്യപ്രതിജ്ഞ നടത്താന്‍ നിര്‍ബന്ധിതനാക്കപ്പെട്ട മറ്റൊരു രാഷ്ട്രപതിയുണ്ടെന്ന് തോന്നുന്നില്ല. കേന്ദ്രമന്ത്രിസഭയുടെ ഈ അഴിച്ചു പണിയും കെ. ആര്‍. നാരായണന് സമ്മാനിക്കുന്നത് അധികമാര്‍ക്കും കിട്ടാനിടയില്ലാത്ത ബഹുമതി തന്നെ.

കേന്ദ്രമന്ത്രിസഭയുടെ നെഞ്ചിലെ മുളളായിരുന്നു ഈ രാഷ്ട്രപതി. ലാലു ഭരണത്തിന്റെ ചിറകരിയാനുളള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതം പ്രകടിപ്പിച്ച് ജനാധിപത്യത്തോടുളള തന്റെ പ്രതിബന്ധത തെളിയിക്കാന്‍ നാരായണന് രണ്ടാമതാലോചിക്കേണ്ടി വന്നില്ല. 356-ാം വകുപ്പു പ്രയോഗിക്കാനുളള ഓര്‍ഡനന്‍സുകള്‍ക്ക് ഭവ്യതയോടെ ഒപ്പു ചാര്‍ത്തിയ രാഷ്ട്രപതിമാര്‍ക്ക് ജന്മം നല്‍കിയ രാജ്യത്ത് ഇതൊരു അപൂര്‍വക്കാഴ്ചയാണ്.

ആഗോളീകരണത്തിന്റെ കയങ്ങളിലേയ്ക്ക് ഭരണാധികാരികള്‍ രാജ്യത്തെ കൈപിടിച്ചാനയിക്കുമ്പോള്‍ അരുത് എന്ന് തുറന്നു പറയാനും നാരായണന്‍ തയ്യാറായി. സ്വാതന്ത്യ്ര- റിപ്പബ്ലിക് ദിന സന്ദേശങ്ങളില്‍ സര്‍ക്കാരിനായി കരുതിവച്ചിരുന്ന മുനകള്‍ ആവോളമുണ്ടായിരുന്നു. ഒരു രാഷ്ട്രപതിയ്ക്ക് രാഷ്ട്രീയക്കാര്‍ വരച്ചിട്ട ലക്ഷ്മണ രേഖ മുറിച്ചു കടക്കാന്‍ ധൈര്യം കാണിച്ചെന്ന നിലയിലും നാരായണന്‍ ആദരവര്‍ഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+