വെങ്കയ്യ നായിഡു ബി ജെ പി അധ്യക്ഷനായി
ദില്ലി: ബി ജെ പി അധ്യക്ഷനായി വെങ്കയ്യ നായിഡു ജൂലായ് ഒന്ന് തിങ്കളാഴ്ച സ്ഥാനമേറ്റു. കേന്ദ്ര ഗ്രാമവികസനമന്ത്രിയായിരുന്ന നായിഡു ഞായറാഴ്ച രാജി സമര്‍പ്പിച്ചിരുന്നു.
ജനകൃഷ്ണമൂര്‍ത്തി രാജി വെച്ച ഒഴിവിലാണ് നായിഡു ബി ജെപി അധ്യക്ഷനായത്. തിങ്കളാഴ്ച നടക്കുന്ന പുന:സംഘടനയില്‍ കൃഷ്ണമൂര്‍ത്തി മന്ത്രിയാവുമെന്നാണ് കരുതുന്നത്.
ആരോഗ്യമന്ത്രി സി. പി. താക്കൂര്‍, നിയമമന്ത്രി അരുണ്‍ ജെറ്റ്ലി, ടെക്സ്റൈല്‍സ് സഹമന്ത്രി ധനഞ്ജയ കുമാര്‍ എന്നിവരും ഞായറാഴ്ച രാജി സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ച കൂടുതല്‍ രാജിയുണ്ടാവുമെന്നാണ് കരുതുന്നത്.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ ബി ജെ പി അധ്യക്ഷനാണ് നായിഡു. അടുത്ത വര്‍ഷം 10 സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പിയെ വിജയസന്നദ്ധമാക്കുക എന്ന ദൗത്യവുമായാണ് നായിഡു അധ്യക്ഷ സ്ഥാനമേല്‍ക്കുന്നത്.












Click it and Unblock the Notifications