കശ്മീര്‍ മൂന്നായി വിഭജിക്കണം: ആര്‍എസ്എസ്
കുരുക്ഷേത്ര: ജമ്മു കശ്മീര്‍ മൂന്നായി വിഭജിക്കണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടു. ജമ്മു, കശ്മീര്‍, ലഡാക്ക് എന്നീ മൂന്ന് വിഭാഗങ്ങളായി വിഭജിക്കണമെന്നാണ് നിര്‍ദേശം.
ഇവയില്‍ ഒന്ന് കേന്ദ്ര ഭരണ പ്രദേശമായിരിയ്ക്കണം. മറ്റ് രണ്ടെണ്ണം സംസ്ഥാനങ്ങളും.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ എസ് എസ് വിഭജന ആവശ്യം ഉന്നയിച്ചത്.
കശ്മീരില്‍ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമായി നടത്തുന്നതിന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും രണ്ടു ദിവസം നീണ്ടു നിന്ന ആര്‍ എസ് എസ് ദേശീയ സമിതി യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ ഫറൂഖ് അബ്ദുള്ള സര്‍ക്കാര്‍ ഹിന്ദുക്കളോട് തീര്‍ത്തും വിവേചനപരമായാണ് പെരുമാറുന്നതെന്ന് പ്രമേയം ആരോപിച്ചു. തങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് ജമ്മു കശ്മീര്‍ വിഭജിക്കുക മാത്രമാണ് വഴിയെന്നാണ് ജമ്മു ജനത കരുതുന്നത്.
കശ്മീരി പണ്ഡിറ്റുകളെ (ബ്രാഹ്മണര്‍) പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.












Click it and Unblock the Notifications