Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര സായി സേവാ സമ്മേളനം ജൂലായ് 21ന്

പ്രശാന്തി നിലയം : ശ്രീ സത്യസായി സേവാ സംഘടനയുടെ അന്താരാഷ്ട്ര സേവാ സമ്മേളനം ജൂലായ് 21ന് ആരംഭിയ്ക്കും.

മൂന്നു ദിവസം സമ്മേളനം നീണ്ടു നില്‍്ക്കും. സേവാ സമിതികളുടെ സജീവ പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റുമാര്‍, പ്രാദേശിക കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 200 രാജ്യങ്ങളിലെ സായി സംഘടനകളുടെ പ്രതിനിധികള്‍ സമ്മേളനത്തിലുണ്ടാകും.

സേവനം , അര്‍പ്പണം, പ്രകാശനം എന്നീ വിഷയം സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യും. സേവനത്തെ അര്‍പ്പണമാക്കി സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

പ്രതിനിധികളുടെ സൗകര്യാര്‍ത്ഥം എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും പുട്ടപര്‍ത്തിയിലേയ്ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് പ്രത്യേക വിമാനസര്‍വീസ് നടത്തും. ജൂലായ് 24 ന് പതിവു പോലെ പുട്ടപര്‍ത്തിയില്‍ ഗുരുപൗര്‍ണമി ആഘോഷവും ഉണ്ടായിരിക്കും.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുമായി സായിബാബ ഞായറാഴ്ച രാവിലെ പ്രത്യേക കൂടിക്കാഴ്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+