12 മന്ത്രിമാര്‍; ക്യാബിനറ്റ് പദവി നാലുപേര്‍ക്ക്
ദി ല്ലി: വാജ് പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ഏറ്റവു വലിയ മന്ത്രിസഭാ പുനസംഘടനയാണിത്.
12 മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്തതില്‍ നാലുപേര്‍ കാബിനറ്റ് റാങ്ക് ഉള്ളവരാണ്.
രണ്ട് മുന്‍ ഹിന്ദി ചലച്ചിത്ര നടന്മാരും മന്ത്രിമാരായി.
ശത്രുഘന്‍ സിന്‍ഹയ്ക്ക് കാബിനറ്റ് പദവിയും വിനോദ് ഖന്നയ്ക്ക് സഹമന്ത്രി പദവുമാണ് ലഭിച്ചത്. പുതുതായി സത്യപ്രതിജ്ഞചെയ്ത മന്ത്രിമാര്‍
ജന കൃഷ്ണമൂര്‍ത്തി (ബിജെപി) - കാബിനറ്റ് മന്ത്രി
ശത്രുഘന്‍ സിന്‍ഹ (ബിജെപി) - കാബിനറ്റ് മന്ത്രി
സാഹിബ് സിംഗ് വര്‍മ്മ (ബിജെപി)- കാബിനറ്റ് മന്ത്രി
ബാലാ സാഹിബ് വീഖേ പാട്ടീല്‍ (ശിവസേന)- കാബിനറ്റ് മന്ത്രി
ബസന്ത് ഗൗഡ പാട്ടീല്‍ -സഹ മന്ത്രി -- കര്‍ണാടകത്തില്‍ നിന്നുളള ബിജെപി എം പി .
എ കെ മൂര്‍ത്തി - സഹ മന്ത്രി - പട്ടാളി മക്കള്‍ കക്ഷി.
സഞ്ജയ് പസ്വാന്‍ - സഹ മന്ത്രി - ബി ജെ പി- ബീഹാറില്‍ നിന്ന് ആദ്യമായി എം പി യാവുന്നു.
ശ്രീപദ് നായിക്ക് - സഹ മന്ത്രി - ഗോവയില്‍ നിന്നുള്ള എം പി. നേരത്തേ മന്ത്രിയായിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു.
തിരുനാവുക്കരശ് - സഹ മന്ത്രി - തമിഴ്നാട്ടില്‍ നിന്നുള്ള ഇദ്ദേഹത്തിന്റെ പാര്‍ട്ടി ഈ യിടെ ബി ജെ പി യില്‍ ലയിച്ചു.
വിനോദ് ഖന്ന - സഹ മന്ത്രി - മുന്‍ ഹിന്ദി നടനായ ഇദ്ദേഹം പഞ്ചാബില്‍ നിന്നുള്ള എം പി യാണ്.
നിഖില്‍ ചൗധിരി - സഹ മന്ത്രി - മുന്‍ ആര്‍ എസ് എസ് കാരനായ ഇദ്ദേഹം ആദ്യമായി എം പിയാവുകയാണ്.
എന്‍. ടി. ഷണ്‍മുഖം - സഹമന്ത്രി പിഎംകെ
അനന്ത് ഗീഥേ - സഹമന്ത്രി - ശിവസേന












Click it and Unblock the Notifications