താരങ്ങള്‍ ടിവി പരിപാടിയില്‍ പങ്കെടുക്കരുത്
കൊച്ചി: സിനിമയില്‍ സജീവമായ താരങ്ങള്‍ സ്വമേധയാ ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും മറ്റു ടി വി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി യോഗം അഭ്യര്‍ഥിച്ചു.
പ്രതിഫലം 25 ശതമാനം കുറക്കാനുള്ള ഫിലിം ചേംബറിന്റെ നിര്‍ദേശം നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായെന്ന് അമ്മ ഭാരവാഹികള്‍ ജൂണ്‍ 30 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സീരിയലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്കാന് അമ്മയ്ക്ക് അധികാരമില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. അതുകൊണ്ട് സ്വമേധയാ വിട്ടുനില്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നത്.
പ്രധാനപ്പെട്ട അവാര്‍ഡ് ദാന ചടങ്ങുകളിലൊഴികെയുള്ള താരനിശകളില്‍ സിനിമാ താരങ്ങള്‍ പങ്കെടുക്കില്ല. താരനിശ പിന്നീട് ടെലിവിഷന്‍ ചാനലുകള്‍ എപ്പിസോഡുകളായി സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്. പ്രധാന ആഘോഷ, ഉത്സവ വേളകളില്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ താരങ്ങള്‍ പങ്കെടുക്കില്ല.
ഫിലിം ചേബറുമായി ധാരണയായ കാര്യങ്ങളാണ് അമ്മ ജനറല്‍ ബോഡി യോഗം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
അവശരായ 18 നടീനടന്മാര്ക്ക് നല്കുന്ന സഹായം 2000 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനമായി. നേരത്തെ ഇത് ആയിരം രൂപയായിരുന്നു. ഇവരില്‍ അടൂര്‍ ഭവാനി, അടൂര്‍ പങ്കജം, ഫിലോമിന, പറവൂര്‍ ഭരതന് എന്നിവര്‍ ഉള്‍പ്പെടുന്നു.
സത്യന്, പ്രേം നസീര്‍ എന്നിവരുടെ സ്മരണയ്ക്കായി സ്റാമ്പ് പുറത്തിറക്കാന്‍ തപാല്‍ വകുപ്പിനോട് ആവശ്യപ്പെടും.
മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ജഗദീഷ്, സിദ്ദിക്ക്, മുകേഷ്, മണിയന്‍പിള്ള രാജു, ക്യാപ്റ്റന്‍ രാജു, ടി. പി. മാധവന്, ഇടവേള ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
സെലിബ്രിറ്റി കാഴ്ച്ചക്കാരനേക്കാള് മലയാളിക്ക് പ്രധാനം റഫീഖും സിദ്ദിഖും ഉള്‍പ്പെടെ ഉള്ളവര്‍ എന്ന് പികെ നവാസ് -
കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ മമ്മൂട്ടിക്ക് അഭിവാദ്യം; പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര്












Click it and Unblock the Notifications